"എല്ലാം ഒമ്പതിൽ നിന്നും അവസാനത്തേത് പത്തിൽ നിന്നും"
വ്യതിയാനം:
703192 ന്റെ വ്യതിയാനം = 296808
വ്യവകലനം, ഗുണനം, ഹരണം എന്നീ ക്രിയകൾക്ക് ഈ സൂത്രം ഉപയോഗിക്കാം.
വ്യവകലനത്തിൽ നിഖിലം ഉപയോഗിക്കുമ്പോൾ
താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം.
- വ്യവകലനം
ഏകസ്ഥാനങ്ങളിൽനിന്ന് തുടങ്ങണം. പിന്നീട് ക്രമത്തിൽ 10, 100, 1000 എന്നീ സ്ഥാനങ്ങളിലേക്ക് നീങ്ങുക.
- ഒരു വലിയ അക്കത്തിൽനിന്ന് ചെറിയ അക്കം കുറക്കേണ്ടി വരുമ്പോൾ വ്യത്യാസം കണ്ട് ചേർക്കുക.
- തുല്യ അക്കം കുറക്കേണ്ടി വരുമ്പോൾ പൂജ്യം ചേർക്കുക.
- ഒരു ചെറിയ അക്കത്തിൽ വലിയ അക്കം കുറക്കേണ്ടി വരുമ്പോൾ നിഖിലം ഉപയോഗിക്കുക. അതായത് ആദ്യം വ്യത്യാസം കാണുക. പത്തിൽ നിന്നും കുറക്കുക. പിന്നീടുള്ള വ്യത്യാസങ്ങൾ കാണുക. ഒമ്പതിൽ നിന്നു കുറക്കുക. (ചെറുതിൽ നിന്നും വലുത് കുറയ്ക്കുകയാണെങ്കിൽ മാത്രം)
- വീണ്ടും വലുതിൽ നിന്ന് ചെറുത് കുറക്കേണ്ടി വരുമ്പോൾ വ്യത്യാസം കണ്ടതിനു ശേഷം ഒന്ന് കൂടുതൽ കുറക്കണം.
- അടുത്ത സംഖ്യ ഉണ്ടെങ്കിൽ മുകളിലേത് ആവർത്തിക്കുക. (ഉദാഹരണം b)

കണക്കിന്റെ കാര്യത്തിൽ അന്നേ പിന്നിലാ :(
ReplyDeleteഇത് പഠിച്ചു കഴിയുമ്പോ ശരിയാവുംന്നെ...
Deleteകണക്കേയ്
ReplyDeleteകണക്കില്ലാത്ത ജീവിതം കണക്കാ...
Delete