Sunday, May 12, 2013

നിഖിലം നവതശ്ചരമം ദശത: (നിഖിലം)- ഗുണനം



  • ആദ്യത്തെ ഉദാഹരണത്തിൽ പത്തിൽ നിന്നുള്ള വ്യതിയാനം കണ്ടിരിക്കുന്നു.
  • രണ്ടാമത്തേതിൽ ആയിരത്തിൽ നിന്നും...
  • മൂന്നാമത്തെ ഉദാഹരണത്തിൽ 12 എന്ന സംഖ്യ പത്തിനേക്കാൾ കൂടുതലായതിനാൽ വ്യതിയാനം പോസിറ്റിവായി കാണിച്ചിരിക്കുന്നു.

Friday, May 10, 2013

നിഖിലം നവതശ്ചരമം ദശത: (നിഖിലം)

"എല്ലാം ഒമ്പതിൽ നിന്നും അവസാനത്തേത് പത്തിൽ നിന്നും"

വ്യതിയാനം:
703192 ന്റെ വ്യതിയാനം = 296808

വ്യവകലനം, ഗുണനം, ഹരണം എന്നീ ക്രിയകൾക്ക്‌ ഈ സൂത്രം ഉപയോഗിക്കാം.


വ്യവകലനത്തിൽ നിഖിലം ഉപയോഗിക്കുമ്പോൾ താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം.
  • വ്യവകലനം ഏകസ്ഥാനങ്ങളിൽനിന്ന് തുടങ്ങണം. പിന്നീട് ക്രമത്തിൽ 10, 100, 1000 എന്നീ സ്ഥാനങ്ങളിലേക്ക് നീങ്ങുക.
  • ഒരു വലിയ അക്കത്തിൽനിന്ന് ചെറിയ അക്കം കുറക്കേണ്ടി വരുമ്പോൾ വ്യത്യാസം കണ്ട് ചേർക്കുക.
  • തുല്യ അക്കം കുറക്കേണ്ടി വരുമ്പോൾ പൂജ്യം ചേർക്കുക.
  • ഒരു ചെറിയ അക്കത്തിൽ വലിയ അക്കം കുറക്കേണ്ടി വരുമ്പോൾ നിഖിലം ഉപയോഗിക്കുക. അതായത് ആദ്യം വ്യത്യാസം കാണുക. പത്തിൽ നിന്നും കുറക്കുക. പിന്നീടുള്ള വ്യത്യാസങ്ങൾ കാണുക. ഒമ്പതിൽ നിന്നു കുറക്കുക. (ചെറുതിൽ നിന്നും വലുത് കുറയ്ക്കുകയാണെങ്കിൽ മാത്രം)
  • വീണ്ടും വലുതിൽ നിന്ന് ചെറുത് കുറക്കേണ്ടി വരുമ്പോൾ വ്യത്യാസം കണ്ടതിനു ശേഷം ഒന്ന് കൂടുതൽ കുറക്കണം.
  • അടുത്ത സംഖ്യ ഉണ്ടെങ്കിൽ മുകളിലേത് ആവർത്തിക്കുക. (ഉദാഹരണം b)
ഗുണനം    ഹരണം 

Thursday, May 9, 2013

ആമുഖം

     പ്രയാസമേറിയ ഗണിതക്രിയകൾ ആധുനികരീതി ഉപയോഗിച്ച് ചെയ്യുന്നതിന്റെ മൂന്നിലൊന്നോ നാലിലൊന്നോ പത്തിൽ ഒന്നോ അതിൽ കുറവോ സമയം കൊണ്ട് വേദഗണിതരീതി ഉപയോഗിച്ച് ചെയ്ത് തീർക്കാനാവും.
     വേദഗണിതസൂത്രങ്ങൾ ഗണിതശാസ്ത്രത്തിന്റെ എല്ലാ ഭാഗങ്ങളിലും എല്ലാ ശാഖകളിലും- അങ്കഗണിതം, ബീജഗണിതം, ജ്യാമിതി (സമതല,ഗോളീയ) കലനശാസ്ത്രം- ഉപയോഗിക്കാവുന്നതാണ് . ശുദ്ധമോ പ്രയുക്തമോ ആയ ഒരു ശാഖയും ഇവയുടെ പരിധിയിൽ അല്ലാതാവുന്നില്ല.
     വേദകാലത്ത് രൂപപ്പെട്ടു എന്നു വിശ്വസിക്കപ്പെടുന്ന ഈ രീതികൾ സമാഹരിച്ചത് പുരി ശങ്കരാചാര്യ മഠത്തിലെ ദിവംഗതനായ സ്വാമി ഭാരതി കൃഷ്ണ തീർത്ഥജിയാണ്. 16 സൂത്രങ്ങളും 13 ഉപസൂത്രങ്ങളും ആണ് അദ്ദേഹത്തിന്റെ വേദഗണിതത്തിൽ (Vedic Mathematics) കാണുന്നത്.